വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത ഭക്ഷ്യോല്‍പാദകരില്‍നിന്ന് പിഴ ഈടാക്കും

Update: 2021-09-04 11:52 GMT

കോട്ടയം: വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത കോട്ടയം ജില്ലയിലെ ഭക്ഷ്യോത്പാദകരില്‍നിന്ന് പിഴ ഈടാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികള്‍ ആരംഭിച്ചു. ആഗസ്ത് 31 നകം ഫോസ് കോസ് പോര്‍ട്ടല്‍ മുഖേന റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്ത ഫുഡ് ലൈസന്‍സ് ഉടമകളില്‍നിന്നാണ് പിഴ ഈടാക്കുക.

റസ്‌റ്റോറന്റ്, ഫാസ്റ്റ് ഫുഡ്, കാന്റീന്‍, പലചരക്കുകള്‍ എന്നിവയെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷ്യോല്‍പാദകര്‍, ഇറക്കുമതി, ലേബലിങ്, റീ ലേബലിങ്, പാക്കിങ്, റീ പാക്കിങ് തുടങ്ങിയവ ചെയ്യുന്നവര്‍ വാര്‍ഷിക റിട്ടേണും പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഉല്‍പാദിപ്പിക്കുന്നവര്‍ അര്‍ധ വാര്‍ഷിക റിട്ടേണും അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു.

Tags: