കൊല്ലത്ത് കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

Update: 2025-01-30 06:47 GMT

കൊല്ലം: ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ് അപ്പു കുട്ടനെ പോലിസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ഇന്ന് രാവിലെ എട്ടരയോടെ ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടില്‍ വെച്ചാണ് അതിക്രമമുണ്ടായത്. രമണിയും ഭര്‍ത്താവ് അപ്പുക്കുട്ടനും ഈ വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള കുടുംബപ്രശ്‌നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് പറയുന്നത്.

രമണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ ആശുപത്രിയില്‍ തുടരുകയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. വൈദ്യപരിശോധനക്ക് ശേഷം മൊഴി രേഖപ്പെടുത്തും. മത്സ്യത്തൊഴിലാളിയാണ് അപ്പുക്കുട്ടന്‍.




Tags: