ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ വെള്ളിമൂങ്ങ ഇടിച്ചു; ചില്ല് പൊട്ടി, മൂങ്ങ ചത്തു

Update: 2021-12-17 01:30 GMT

തെന്‍മല: കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ കെഎസ്ആര്‍സി ബസ്സില്‍ വെള്ളിമൂങ്ങ ഇടിച്ചുകയറി മുന്‍വശത്തെ ചില്ല് തകര്‍ന്നു. കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ ഇടപ്പാളയത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ദിശതെറ്റി പറക്കുന്നതിനിടയില്‍ വെള്ളിമൂങ്ങ ചില്ലില്‍ ശക്തമായി വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ ചില്ലിന് കേടുപാടുണ്ടായി. ഇടിയെത്തുടര്‍ന്ന് മൂങ്ങ റോഡരികില്‍തന്നെ ചത്തുവീഴുകയും ചെയ്തു. വാഹനത്തിന്റെ പ്രകാശമടിച്ചതോടെ മൂങ്ങയുടെ കാഴ്ചമറഞ്ഞതാവാമെന്നാണ് കരുതുന്നത്. വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    

Similar News