'വഖ്ഫ് സംരക്ഷണം രാഷ്ട്രദൗത്യം' പൊതുസമ്മേളനം

Update: 2025-02-03 14:34 GMT

കൊല്ലം :കുന്നത്തൂര്‍ താലൂക്ക് ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദിന്റെ ആഭിമുഖ്യത്തില്‍ വഖ്ഫ്‌സംരക്ഷണം രാഷ്ട്രദൗത്യം എന്ന പ്രമേയത്തെ ആസ്പദമാക്കി 2025 ഫെബ്രുവരി 5 ബുധന്‍ 4: 30 ന് ചക്കുവള്ളി ജംഗ്ഷനില്‍ പൊതുസമ്മേളനം നടത്തും.താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ ശുക്കൂര്‍ മൗലവി റഷാദി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി) ഉദ്ഘാടനം നിര്‍വഹിക്കും. ജം ഇയ്യത്തുല്‍ ഉലമ എ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. എച്ച് അലിയാര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വഹാബ് മളാഹിരി , സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍സാരി നദ്വി എന്നിവര്‍ സംസാരിക്കും. താലൂക്ക് വൈസ് പ്രസിഡന്റ് നാസിം കൗസരി ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കും.




Tags: