സൂക്ഷ്മതയുള്ള പണ്ഡിതര്‍ മാര്‍ഗദര്‍ശികള്‍: മന്‍ബഉല്‍ ഹസനാത്ത് ഉലമാ അസോസിയേഷന്‍

Update: 2022-02-24 13:56 GMT

ഓച്ചിറ: പണ്ഡിതര്‍ മാനവികതയുടെ മാര്‍ഗദര്‍ശികളാണെന്നും അവരുടെ സന്ദേശങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും പകര്‍ത്താനും ഏവരും മുന്നോട്ടു വരേണ്ടതാണെന്നും ശൈഖുനാ പാവല്ല സെയ്ദ് മുഹമ്മദ് മൗലവി ബാഖവി അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് അജ്ഞതയുടെയും അന്ധതയുടെയും അവസ്ഥകള്‍ അരങ്ങേറുന്ന ഈ കാലഘട്ടത്തില്‍ അവരുടെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓച്ചിറ ദാറുല്‍ ഉലൂം അറബി കോളജ് ഹാളില്‍ കൂടിയ മുജാഹിദേ മില്ല മര്‍ഹൂം മാലാനാ ഈസാ ഫാളില്‍ മന്‍ബഈ, സൈനുല്‍ ഉലമാ മൗലാനാ ചേലക്കുളം അബുല്‍ ബുഷ്‌റാ ഉസ്താദ്, മൗലാന ചന്തിരൂര്‍ ഉസ്താദ് എന്നിവരുടെ Memorial serviceഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് അരൂര്‍ അബ്ദുല്‍ മജീദ് ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുല്ല മൗലവി ചന്തിരൂര്‍, അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ ഖാസിമി തൊടുപുഴ, ഖാസിം ബാഖവി തലനാട്, സ്വാലിഹ് മൗലവി, മുസ്തഫ ഹസ്രത്ത്, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, അഹമ്മദ് കബീര്‍ മൗലവി, അബ്ദുല്‍ നാഫി മൗലവി കൊല്ലം, പാനിപ്ര ഇബ്രാഹിം മൗലവി, ഹസന്‍ ബസരി മൗലവി, കെ കെ സുലൈമാന്‍ മൗലവി, എം ഇ എം അഷ്‌റഫ് മൗലവി, അമീന്‍ മൗലവി ഈരാറ്റുപേട്ട, ഉനൈസ് മൗലവി ഈരാറ്റുപേട്ട, കുറ്റിച്ചല്‍ മുഹമ്മദ് അല്‍ത്താഫ് മൗലവി, പന്തളം മുഹമ്മദ് അന്‍സാരി മൗലവി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ശൈഖുനാ ഈസാ മൗലാനായുടെ ശിഷ്യഗണങ്ങളും അഭ്യുദയകാംക്ഷികളും സംബന്ധിച്ചു. ഇതോടൊപ്പം ഈസാ മൗലാനയുടെ നാമധേയത്തില്‍ ഓച്ചിറ ദാറുല്‍ ഉലൂമില്‍ സ്ഥാപിച്ച ദാറുല്‍ ഖുര്‍ആന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ശൈഖുനാ അരൂര്‍ അബ്ദുല്‍ മജീദ് ബാഖവി നിര്‍വഹിച്ചു.

Tags: