കൊല്ലം കടയ്ക്കല്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Update: 2022-04-17 06:36 GMT

കടയ്ക്കല്‍: കൊല്ലം കടയ്ക്കല്‍ തലവരമ്പ് സ്വദേശി മുഹമ്മദ് ഇസ്മാഈല്‍ നസറുദ്ദീന്‍ (52) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ അല്‍ ഖുംറ ഡിസ്ട്രിക്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. മെഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മരിച്ച നസറുദ്ദീന്‍ ഈ ആഴ്ച നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. മകന്‍ സൈഫുദ്ദീന്‍ ജിദ്ദയിലുണ്ട്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ടീം അംഗം റാഫി കൊല്ലത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരുന്നുണ്ട്.

Tags: