പത്രപ്രവര്‍ത്തക കൊല്ലം ജില്ല സമ്മേളനം

ചടയമംഗലം മണ്ണ് ഗവേഷണ കേന്ദ്രം ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു.

Update: 2022-08-27 17:53 GMT

കടയ്ക്കല്‍: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കൊല്ലം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു . ചടയമംഗലം മണ്ണ് ഗവേഷണ കേന്ദ്രം ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റ് ബി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം ഉണ്ണി ക്യഷ്ണന്‍, ചടയമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ ജി ശങ്കര്‍, സെക്രട്ടറി കണ്ണന്‍ പന്ഥാവൂര്‍, ഷാനവാസ്, മോഹന്‍ പൂവറ്റൂര്‍ സംസാരിച്ചു.

Tags:    

Similar News