കൊല്ലം ജില്ലയില്‍ 61 ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും അടച്ചു

Update: 2020-07-15 15:03 GMT

കൊല്ലം: സമ്പര്‍ക്കം വഴി രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ച് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു.

പൊലീസ് സ്‌റ്റേഷനുകള്‍ അവയുടെ പരിധിയിലുള്ള ചന്തകള്‍ ബ്രായ്ക്കറ്റില്‍.

കുണ്ടറ(കുണ്ടറ മുക്കട), കിഴക്കേ കല്ലട(പള്ളിച്ചന്ത, കിഴക്കേ കല്ലട), ശാസ്താംകോട്ട(ആഞ്ഞിലിമൂട്, ശാസ്താംകോട്ട), ശൂരനാട്(ചെളിക്കുഴി, പതാരം), കൊട്ടാരക്കര(കൊട്ടാരക്കര, കലയപുരം, വെട്ടിക്കവല, വാളകം, വയയ്ക്കല്‍), പൂത്തൂര്‍(പുത്തൂര്‍), എഴുകോണ്‍(എഴുകോണ്‍, പരുത്തുംപാറ, ചീരങ്കാവ്, ഇടയ്ക്കിടം, കുഴിമതിക്കാട്, ഇടിമുക്ക്, കരീപ്ര, നെടുമണ്‍കാവ്), പൂയപ്പള്ളി(വെളിയം, ഓടനാവട്ടം), പുനലൂര്‍(പുനലൂര്‍, കരവാളൂര്‍, വെഞ്ചേമ്പ്, അലിമുക്ക്), പത്തനാപുരം(പത്തനാപുരം, ചെളിക്കുഴി), കുന്നിക്കോട്(കുന്നിക്കോട്, പട്ടാഴി), അഞ്ചല്‍(അഞ്ചല്‍, തടിക്കാട്, കരുകോണ്‍), ഏരൂര്‍(ആലഞ്ചേരി, ഏരൂര്‍, ചണ്ണപ്പേട്ട), കുളത്തൂപ്പുഴ(കുളത്തൂപ്പുഴ), തെന്നല(ഇടമണ്‍), കടയ്ക്കല്‍(കടയ്ക്കല്‍, വളവുപച്ച, കോട്ടുക്കല്‍, കുമ്മിള്‍, കാട്ടാമ്പള്ളി, ചുണ്ട, ഐരക്കുഴി, കൊല്ലയില്‍, കിഴക്കുംഭാഗം), ചടയമംഗലം(ചടയമംഗലം, ആയൂര്‍, നിലമേല്‍, കമ്മീഷന്‍ കടകള്‍ഇലവക്കോട്, ചടയമംഗലം, ആയൂര്‍), മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള അഞ്ചല്‍, പുനലൂര്‍, അഞ്ചാലുംമൂട്(സി കെ പി മാര്‍ക്കറ്റ്), കിളികൊല്ലൂര്‍(പുന്തലത്താഴം), പരവൂര്‍(ഊന്നിന്‍മൂട്), കണ്ണനല്ലൂര്‍(കണ്ണനല്ലൂര്‍ മാര്‍ക്കറ്റ്), കരുനാഗപ്പള്ളി(വള്ളിക്കാവ്) എന്നിവയാണ് പൂര്‍ണമായും അടയ്ക്കുന്നത്. 

Similar News