കുണ്ടറയില്‍ അനധികൃത ഗ്യാസ് ഗോഡൗണില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് പരിക്ക്

Update: 2021-07-11 18:51 GMT

കൊല്ലം: കുണ്ടറയില്‍ അനധികൃത ഗ്യാസ് ഗോഡൗണിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പേരയം വരമ്പത്ത് ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണില്‍ ഞായറാഴ്ച വൈകുന്നേരമാണ് പൊട്ടിത്തെറിയുണ്ടായത്. ഗോഡൗണിലുണ്ടായിരുന്ന നൗഫല്‍ എന്നയാള്‍ക്കാണ് സാരമായ പരിക്കേറ്റത്. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്തുനിന്ന് ഗ്യാസ് നിറയ്ക്കാനുള്ള ഉപകരണങ്ങളും നൂറോളം ഗ്യാസ് സിലിണ്ടറുകളും കണ്ടെടുത്തു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുണ്ടറ പെരുമ്പുഴ സ്വദേശിയായ ജയകുമാറാണ് ഇതിന്റെ നടത്തിപ്പുകാരനെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തെത്തി.

Tags:    

Similar News