കൊല്ലത്ത് 24 എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

Update: 2021-04-21 19:07 GMT

കൊല്ലം: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പരീക്ഷയെഴുതുന്ന 24 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പിപിഇ കിറ്റി ധരിച്ചാണ് പരീക്ഷയ്‌ക്കെത്തുന്നത്. ഇവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഹാളിലാണ് പരീക്ഷ നടത്തുന്നത്. ചോദ്യപേപ്പര്‍ നല്‍കുന്ന അധ്യാപകനും പിപിഇ കിറ്റ് ധരിച്ചാണ് ഹാളിലെത്തുന്നത്.

    കഴിഞ്ഞദിവസം 11 കുട്ടികളാണ് കൊവിഡ് പോസിറ്റിവായി ഉണ്ടായിരുന്നത്. ബുധനാഴ്ച ഇത് 24 ആയി ഉയര്‍ന്നു. ക്വാറന്റൈനില്‍ കഴിയുന്ന 45 വിദ്യാര്‍ഥികളും പരീക്ഷയ്ക്കായി വിവിധ സ്‌കൂളുകളില്‍ എത്തുന്നുണ്ട്. പരീക്ഷ ഒരാഴ്ച കൂടിയുള്ളതിനാല്‍ കൊവിഡ് സ്ഥിരീകരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.

Covid: 24 SSLC students test positive in Kollam

Tags:    

Similar News