അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുവിദ്യാര്‍ഥികള്‍ക്ക് പരിക്ക്

അഭ്യാസ പ്രകടനത്തിനിടെ വൈകീട്ട് നാലരയോടെയാണ് സംഭവം. നിയന്ത്രണം നഷ്ടമായതോടെ ബാരിക്കേഡുകള്‍ തകര്‍ത്ത് കാര്‍ കാഴ്ചക്കാരായ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Update: 2019-02-20 15:42 GMT

കൊല്ലം: ബിഷപ്പ് ജെറോം എഞ്ചിനീയറിങ് കോളജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അഭ്യാസ പ്രകടനത്തിനിടെ വൈകീട്ട് നാലരയോടെയാണ് സംഭവം. നിയന്ത്രണം നഷ്ടമായതോടെ ബാരിക്കേഡുകള്‍ തകര്‍ത്ത് കാര്‍ കാഴ്ചക്കാരായ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോഷന്‍, വൈശാഖ് എന്നിവര്‍ ചികില്‍സയിലാണ്. തുടയെല്ല് പൊട്ടിയ വൈശാഖിനെ അടിയന്തര ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി.

കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറോടിച്ചിരുന്ന ഉണ്ണിക്കൃഷ്ണന്‍ എന്നയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലിസ് തിരച്ചില്‍ വ്യാപകമാക്കി. കോളജില്‍ ഇത്തരം സാഹസിക അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ മാനേജ്‌മെന്റിനും വിദ്യാര്‍ഥികള്‍ക്കും കൊല്ലം പോലിസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാര്‍ഥികള്‍ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ മോട്ടോര്‍ റേസ് നടത്തിയ 10 ബൈക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    

Similar News