കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് മോഷണം പോയി

Update: 2021-02-08 09:11 GMT

കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് മോഷണം പോയെന്നു പരാതി. ആര്‍എസി354(കെഎല്‍.15.7508) നമ്പര്‍ വേണാട് ബസാണ് മോഷണം പോയത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ പോലിസില്‍ പരാതി നല്‍കി.തിങ്കളാഴ്ച രാവിലെ സര്‍വീസ് ആരംഭിക്കാനായി ഡ്രൈവര്‍ ബസ്സെടുക്കാന്‍ പോയപ്പോള്‍ നിര്‍ത്തിയിട്ട സ്ഥലത്ത് ബസ് കണ്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഞായറാഴ്ച രാത്രി സര്‍വീസ് പൂര്‍ത്തിയാക്കി 9.30നാണ് ബസ് ഗ്യാരേജില്‍ എത്തിയത്. തുടര്‍ന്ന് അര്‍ധരാത്രി 12.30ഓടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി സര്‍വീസ് യോഗ്യമാക്കിയ ബസ് ഷണ്ടിങ് ഡ്രൈവര്‍ മുനിസിപ്പല്‍ ഓഫിസിന്റെ മുന്‍ഭാഗത്ത് നിര്‍ത്തിയിട്ടു. ഇവിടെനിന്നാണ് മോഷണം പോയത്. രാവിലെ ബസ് കാണാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പ്രാഥമിക അന്വേഷണം നടത്തുകയും ബസ് മോഷണം പോയതാണെന്ന് കണ്ടെത്തുകയും ചെയ്ത ശേഷമാണ് പോലിസില്‍ പരാതി നല്‍കിയത്. പോലിസ് അന്വേഷണം നടത്തിവരികയാണ്.

Bus was stolen from Kottarakkara KSRTC depot

Tags:    

Similar News