ഫാഷിസ്റ്റ് ഭരണത്തിന്‍ കീഴില്‍ ഇന്ത്യ നാണംകെടുന്നു: നാസറുദ്ദീന്‍ എളമരം

Update: 2019-10-05 18:10 GMT

കൊല്ലം: രാജ്യം ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളും തകര്‍ക്കുകയും മതത്തിന്റെയും ജാതിയുടെയും പേരില്‍ നിരപരാധികളെ തല്ലിക്കൊല്ലുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണത്തിന് കീഴില്‍ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ നാണംകെടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തിവരുന്ന 'ഭയപ്പെടരുത് അന്തസോടെ ജീവിക്കുക' എന്ന കാംപയിന്റെ കൊല്ലം ജില്ലാതല പ്രചാരണത്തിന്റെ സമാപനത്തില്‍ അഞ്ചല്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ജാഗ്രതാ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാര ശക്തികള്‍ രാജ്യം തകര്‍ക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ് മതേതര കക്ഷികള്‍. ഹിന്ദുത്വ ഭീകരത എല്ലാ പരിധികളും ലംഘിച്ചു മുന്നോട്ട് പോകുമ്പോള്‍ ദുര്‍ബലമായ പ്രതിരോധം മാത്രമേ ഉണ്ടാകുന്നുള്ളൂ.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല ഇന്ന് രാജ്യത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അജണ്ട. ആര്‍എസ്എസ് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളെയും തല്ലിക്കൊലകളെയും എതിര്‍ക്കുന്നവരെ കൊന്നുകളയുകയോ രാജ്യദ്രോഹകുറ്റം ചുമത്തുകയോ ചെയ്യുന്നു. ന്യൂനപക്ഷങ്ങളുടെ മേലുള്ള വംശീയ ആക്രമണങ്ങളില്‍ ആശങ്കപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയ സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ കേസെടുക്കുവാനും ഭരണകൂടം തയ്യാറാകുന്നു. വിയോജിപ്പുകള്‍ ജനാതിപത്യത്തിന്റെ താങ്ങാണ് എന്ന് പറഞ്ഞത് രാജ്യത്തിന്റെ പരമോന്നത കോടതിയായിരിന്നിട്ടു കൂടിയാണ് സാംസ്‌കാരിക നായകരെ വിയോജിപ്പിന്റെ പേരില്‍ വേട്ടയാടുന്നത്.

യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് റിയാസ് അയത്തില്‍ അധ്യക്ഷത വഹിച്ചു, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയസമിതി അംഗം കെ കെ അബ്ദുല്‍ മജീദ് ഖാസിമി വിഷയാവതരണം നടത്തി. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദു