അച്ഛന്‍ ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു

Update: 2025-06-05 18:08 GMT

കാസര്‍കോട്: അച്ഛന്റെ കാറിടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. മുള്ളേരിയ സ്വദേശികളായ ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. വൈകിട്ട് ഹരിദാസ് കാറുമായി പുറത്തിറങ്ങിയപ്പോഴാണ് അപകടം. വീടിലെ സമീപത്തെ ഇറക്കത്തില്‍ കാര്‍ കേടായി നിന്നു. ഇത് കണ്ടാണ് ഭാര്യയും മക്കളും പുറത്തേക്കു വന്നത്. കാര്‍ തള്ളി നീക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കാറിനടിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞു. കുട്ടിയെ ഉടന്‍ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ സഹോദരിക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്.