നോട്ട്ബുക്കില്‍ ഫലസ്തീന്‍ പതാക വരച്ചതിന് രണ്ട് വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

Update: 2025-10-15 15:56 GMT

കാസര്‍കോട്: നോട്ട്ബുക്കില്‍ ഫലസ്തീന്‍ പതാക വരച്ച വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജിഎച്ച്എസ്എസ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി അധ്യാപകരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു. ഇതോടെ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികളും നാട്ടുകാരും സ്‌കൂളിലേക്കെത്തി. പിന്നീടാണ് വിദ്യാര്‍ഥികളെ സ്‌കൂളില്‍ കയറ്റിത്. വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.

നേരത്തെ കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോല്‍സവത്തില്‍ ഫലസ്തീന്‍ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞത് വിവാദമായിരുന്നു. പിന്നീട് വിദ്യഭ്യാസ വകുപ്പ് വിഷയത്തില്‍ ഇടപെടുകയും മൈം അതേ വേദിയില്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Tags: