രാജ്യത്ത് നടക്കുന്നത് സ്യൂട്ട്‌കെയ്‌സ് രാഷ്ട്രീയം: റോയ് അറക്കല്‍

കുത്തകകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികളാണ് രാജ്യത്തെ ചെറുതും വലുതുമായ പാര്‍ട്ടികളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചാലക്കുടി ലോക്‌സഭ സ്ഥാനാര്‍ത്ഥിയുമായ റോയ് അറക്കല്‍ പറഞ്ഞു.

Update: 2019-02-22 18:16 GMT

മധൂര്‍: കുത്തകകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികളാണ് രാജ്യത്തെ ചെറുതും വലുതുമായ പാര്‍ട്ടികളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചാലക്കുടി ലോക്‌സഭ സ്ഥാനാര്‍ത്ഥിയുമായ റോയ് അറക്കല്‍ പറഞ്ഞു. ഗെയ്ല്‍ പോലെ സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പല സുപ്രധാന വിഷയങ്ങളിലും ഇടതും വലതും ബിജെപിയും ഒരുമിച്ചാണ്. സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് ആദര്‍ശമെന്നത് പ്രസംഗത്തില്‍ മാത്രമായി മാറിയിരിക്കുന്നു.

സാമീഹിക ജനാധിപത്യത്തിന് യഥാര്‍ത്ഥ ബദലാണ് എസ്ഡിപിഐയെന്നും അദ്ദേഹം പറഞ്ഞു

എസ്ഡിപിഐ മധൂര്‍ പഞ്ചായത്ത് ഓഫിസ് ഉളിയത്തടുക്കയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് സെക്രട്ടറി ബിലാല്‍ ചൂരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സകരിയ്യ മുട്ടത്തൊടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം പ്രസിഡന്റ് സകരിയ്യ കുന്നില്‍, അബൂബക്കര്‍ എരുതുംകടവ്, സാലിഹ് നെല്ലിക്കുന്ന് സംസാരിച്ചു. 

Tags: