റിയാസ് മൗലവി വധം: സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്നുപ്രവര്‍ത്തിക്കണം-സുഹൈബ് സി ടി

Update: 2024-04-01 16:42 GMT

കോഴിക്കോട്: കാസര്‍കോട് ചൂരിയില്‍ പള്ളിക്കകത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മകള്‍, സഹോദരന്‍, മറ്റ് ബന്ധുക്കള്‍ തുടങ്ങിയവരെയാണ് സന്ദര്‍ശിച്ചത്. കേസ് അന്വേഷിക്കുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായും സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സന്ദര്‍ശനത്തിനുശേഷം അദ്ദേഹം പറഞ്ഞു. കേസില്‍ വേഗത്തില്‍ അപ്പീല്‍ പോവണമെന്നും വിചാരണ കോടതിയില്‍ ഉണ്ടായ വീഴ്ചകള്‍ മേല്‍ക്കോടതിയില്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഉടനെ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    സംസ്ഥാന സെക്രട്ടറിമാരായ അസ് ലം അലി, ടി ഇസ്മാഈല്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശബീര്‍ എടക്കാട്, സെക്രട്ടറി അബ്ദുല്‍ നാഫി, കാസര്‍കോട് ജില്ലാ സെക്രട്ടറി സജീര്‍ പള്ളിക്കര തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags: