ലൈംഗിക പീഡനം; ആനകല്ല് സ്‌കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം: എസ് ഡി പി ഐ

Update: 2024-12-26 18:00 GMT

വോര്‍ക്കാടി; ആനക്കല്‍ എയുപിഎസ് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ നിരന്തരമായി ലൈംഗിക ചൂഷണം നടത്തിയ അധ്യാപകന്‍ മുരളി ശ്യാം ഭട്ടിനെതിരെ കേസെടുക്കണമെന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഷെരീഫ് പാവൂര്‍ ആവശ്യപ്പെട്ടു.നിരവധി വിദ്യാര്‍ഥിനികള്‍ പരാതിയിമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് നാല് പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്‌കൂളിലെ മാനേജരും അധ്യാപകനുമായ മുരളി ശ്യാം കുമാര്‍ ഭട്ടിനെതിരേ ഈ കേസില്‍ ശക്തമായിട്ടുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും സ്‌കൂളില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്യണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.




Tags: