ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു: ഇഖ്ബാല്‍ ഹൊസങ്കടി

Update: 2023-05-27 05:18 GMT

മഞ്ചേശ്വരം: 'പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം, ജന വഞ്ചനയുടെ രണ്ടുവര്‍ഷം' എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന വിചാരണ സദസ്സ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പളയില്‍ സംഘടിപ്പിച്ചു. എസ്ഡിപിഐ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു. എല്ലാം ശരിയാവുമെന്ന് പറഞ്ഞ് അധികാരത്തിത്തിയ ഇടതുപക്ഷം പ്രാഥമിക സൗകര്യങ്ങളില്‍ പോലും കൊള്ള നികുതിയും വിലക്കയറ്റവും ഏര്‍പ്പെടുത്തി ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ അധ്യക്ഷത വഹിച്ചു. എന്താണോ ബിജെപി കേന്ദ്രത്തില്‍ നടപ്പിലാക്കുന്നത്. അതേപടി അനുസരിക്കുന്ന പ്രവണതയാണ് ഇടതുപക്ഷം കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഷെരീഫ് പാവൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അന്‍സാര്‍ ഗാന്ധിനഗര്‍, ഖജാഞ്ചി താജു മുസോടി, ജോയിന്റ് സെക്രട്ടറി ജലീല്‍ ഉപ്പള, കുമ്പള പഞ്ചായത്തംഗം അന്‍വര്‍ ആരിക്കാടി, മീഞ്ച പഞ്ചായത്ത് അംഗം റസാഖ് ഗാന്ധിനഗര്‍ നേതൃത്വം നല്‍കി. എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ബംബ്രാണ, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഇംതിയാസ് ഉപ്പള സംസാരിച്ചു.

Tags: