ത്രിതല തിരഞ്ഞെടുപ്പ്: എസ്ഡിപിഐ സംസ്ഥാനത്തെ മാറ്റി നിര്‍ത്താനാവാത്ത ശക്തിയാവും- പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

Update: 2020-11-28 07:16 GMT

കുമ്പള: വിവേചനം അവസാനിപ്പിക്കുന്ന തിരഞ്ഞെടുപ്പാകും വരുന്ന ത്രിതല തിരഞ്ഞെടുപ്പെന്നും സംസ്ഥാനത്ത് ആര്‍ക്കും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ശക്തിയായി പാര്‍ട്ടി മാറുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. കുമ്പള പഞ്ചായത്ത് ഒന്നാം വാര്‍ഡ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അന്‍വര്‍ ആരിക്കാടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി കെ.അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സര്‍ഫ്രാസ് കുമ്പള, ഷാനിഫ് മൊഗ്രാല്‍, അന്‍വര്‍ ആരിക്കാടി സംസാരിച്ചു. നേതാക്കളായ ഖാദര്‍ അറഫ, എ എച്ച് മുനീര്‍, അലി ഷാമ, അഫ്‌സല്‍ ആരിക്കാടി, റിയാസ് ആരിക്കാടി, മുഹമ്മദ് കടവത്ത്, മുനീര്‍ കടവത്ത്, റഫീഖ് കടവത്ത്, അഷ്‌റഫ് നിമ്മാസ് സംബന്ധിച്ചു.

SDPI Kumbla panchayath election committe office inaguration

Tags:    

Similar News