സൈനുദ്ദീന്‍ വധശ്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭമെന്ന് എസ്ഡിപിഐ

Update: 2021-09-15 08:37 GMT

കാസര്‍കോട്: കുമ്പളയില്‍ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനെതിരേ നടന്ന ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി എസ്ഡിപിഐ ജില്ലാ കമ്മിറ്റി രംഗത്ത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കഞ്ചാവ് മാഫിയയാണ് അക്രമത്തിനു പിന്നില്‍. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുന്നതില്‍ വീഴ്ചവരുത്തുന്ന അധികൃതരും ഗുണ്ടകളെ സഹായിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടുമാണ് മേഖലയില്‍ അക്രമങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് പ്രചോദനമേവുന്നത്.

സൈനുദ്ദീന്‍ വധശ്രമക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് ജില്ലാ നേതൃത്വം. അക്രമത്തിനിരയായ സൈനുദ്ദീന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ നേതാക്കള്‍. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, സെക്രട്ടറി എ എച്ച് മുനീര്‍, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, മണ്ഡലം നേതാക്കളായ അഷ്‌റഫ് ബഡാജെ, മുബാറക് കടമ്പാര്‍, അലി ഷഹാമ, അന്‍വര്‍ ആരിക്കാടി, നാസര്‍, സലാം, മന്‍സൂര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags: