മഞ്ജുഷ മാവിലാടത്തിന് സ്വീകരണം നല്‍കി

Update: 2021-10-03 19:05 GMT

ചെറുവത്തൂര്‍: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഞ്ജുഷ മാവിലാടത്തിന് എസ്ഡിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണമൊരുക്കി. മലപ്പുറത്ത് നടന്ന സംസ്ഥാന പ്രതിനിധി സഭയിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.

സംസ്ഥാന കമ്മിറ്റി അംഗമായി നാട്ടിലേക്ക് മടങ്ങിയെത്തുന്ന മഞ്ജുഷയെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. എസ്ഡിപിഐ മണ്ഡലം നേതാക്കളായ കെ വി പി സാബിര്‍, എം എ ഷംനാസ്, യു പി സിദ്ദീഖ്, പി വി റസ്സാഖ്, അബ്ദുല്ല ഹാജി പടന്ന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News