കാസര്‍ഗോഡ് കുട്ടികളോട് ക്രൂരത; രണ്ടാനച്ഛന്‍ അറസ്റ്റില്‍

Update: 2026-04-03 07:45 GMT

കാസര്‍ഗോഡ്: കാസര്‍ഗോഡ് കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത. 5, 9,13 ഉം വയസുള്ള കുട്ടികളെയാണ് അതിക്രൂരമായി മര്‍ദിച്ചത്. 5 വയസുകാരനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പോലിസിന് കൈമാറിയതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പോലിസ് രണ്ടാനച്ഛനായ ഷൗക്കത്തലി അറസ്റ്റു ചെയ്തു.

കുട്ടികളും കുട്ടികളുടെ പിതാവും ഇത് സംബന്ധിച്ച് മൊഴി നല്‍കി. കുട്ടികളുടെ അച്ഛനും അമ്മയും നിയമപരമായി പിരഞ്ഞവരാണ്. കുട്ടികളും അമ്മയും ഷൗക്കത്തലിക്കൊപ്പമാണ് താമസിച്ചിരുന്നത്. യാതൊരുകാരണവുമില്ലാതെയാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നാണ് അയല്‍വാസികള്‍ മൊഴി നല്‍കിയത്.

പിതാവിനെ വിളിച്ചു വരുത്തിയപ്പോഴാണ് അദ്ദേഹം വിവരമറിയുന്നത്. കഴിഞ്ഞ 4 മാസം മുമ്പ് വരെ കുട്ടികള്‍ തനിക്കൊപ്പമായിരുന്നുവെന്നാണ് കുട്ടികളുടെ അച്ഛന്‍ പറയുന്നത്. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുകയായിരുന്നു. അമ്മ കുട്ടികളെ മര്‍ദിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ പിതാവ് ആരോപണമുന്നയിക്കുന്നുണ്ട്. കുട്ടികളെ അച്ഛനൊപ്പം വിടാനാണ് പോലിസിന്റെ തീരുമാനം.