കാഞ്ഞങ്ങാട് ടൂറിസ്റ്റ് ബസ്സും ട്രാവലറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്

Update: 2021-11-21 15:01 GMT

കാസര്‍കോട്: കാഞ്ഞങ്ങാട് ദേശീയ പാതയില്‍ ചാലിങ്കാലില്‍ ടൂറിസ്റ്റ് ബസ്സും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് വിവാഹത്തില്‍ പങ്കെടുത്ത് മുള്ളേരിയിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ്സും മുകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്.

Tags:    

Similar News