മധ്യവയസ്‌ക കിണറ്റില്‍ മരിച്ച നിലയില്‍

Update: 2021-12-13 07:18 GMT

മയ്യില്‍: മധ്യവയസ്‌കയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയരളം കൊവുപ്പാടിലെ സി പി പത്മിനി (52) യെയാണ് വീടിനടുത്തുള്ള ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതരായ കുഞ്ഞിരാമന്റേയും ശ്രീദേവിയുടേയും മകളാണ്. ഭര്‍ത്താവ് മധു (പുഴാതി).

സഹോദരങ്ങള്‍ ചന്ദ്രന്‍, യശോദ. തളിപ്പറമ്പ് ഫയര്‍ഫോഴ്‌സും മയ്യില്‍ പോലിസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് (പരിയാരം) മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മയ്യില്‍ ഗ്രാമപ്പഞ്ചായത്ത് ശ്മശാനമായ കണ്ടക്കൈപറമ്പ് ശാന്തിവനത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് സംസ്‌കാരം നടക്കും.

Tags: