വാണിദാസ്, ഉത്കൃഷ്ട മൂല്യങ്ങളുടെ വക്താവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Update: 2025-02-20 17:42 GMT

കണ്ണൂര്‍:രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രഭാഷണങ്ങളിലും അധ്യാപന ജീവിതത്തിലും ഉള്‍പ്പടെ എല്ലാ മേഖലകളിലും ഉത്കൃഷ്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് വാണിദാസ് എളയാവൂര്‍ എന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നവതിയിലേക്ക് പ്രവേശിച്ച വാണിദാസ് എളയാവൂരിന് കണ്ണൂര്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം നല്‍കിയ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

അടിയുറച്ച ഗാന്ധിയനായ അദ്ദേഹം തന്റേതായ രാഷ്ട്രീയത്തില്‍ ഉറച്ച് നിന്നു.കോണ്‍ഗ്രസ്സിന്റെ ദേശീയരാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളുടെ തുടക്കം.പിന്നെ പരന്നവായനിയിലൂടെ നേടിയ അറിവും അനുഭവവും കൊണ്ട് അദ്ദേഹത്തിന്റെ വാഗ്മിത ഒരു വലിയ ആരാധകനിരയെ ഉണ്ടാക്കിയെടുത്തു-മുല്ലപ്പള്ളി പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.