കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍

Update: 2023-02-23 10:21 GMT

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശികളായ ടി പി മുഹമ്മദ് ഇബ്രാഹിം(29), പി കെ മുഹമ്മദ് അലി (29) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍ എസ്.ഐ.സി.എച്ച്. നസീബിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് രാവിലെ 8.20 ഓടെ തളാപ്പില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നും ഇവരില്‍ നിന്ന് 35 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ച കെ.എല്‍.13. എ.ക്യു.838 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

Similar News