കണ്ണൂരില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ചുവന്ന വെളിച്ചംകാട്ടി ട്രെയിന്‍ നിര്‍ത്തിച്ചു; പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍

Update: 2025-12-25 13:45 GMT

കണ്ണൂര്‍: കണ്ണൂരില്‍ റീല്‍സ് ചിത്രീകരിക്കാനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചുവന്ന വെളിച്ചമടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. എറണാകുളത്തുനിന്ന് പുണെയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് നിര്‍ത്തിച്ചത്. സംഭവത്തില്‍ പ്രതികളായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളെ റെയില്‍വേ പോലിസ് പിടികൂടി.

റെയില്‍വേ ട്രാക്കിന് സമീപത്തായാണ് വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചത്. ഇതിനിടെ ട്രെയിന്‍ വന്നപ്പോള്‍ കൈയിലുണ്ടായിരുന്ന ചുവന്ന ലൈറ്റ് പ്രകാശിപ്പിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു.

ലോക്കോ പൈലറ്റാണ് വിവരം ആര്‍പിഎഫിനെയും റെയില്‍വേ പോലിസിനെയും അറിയിച്ചത്. തുടര്‍ന്ന് ആര്‍പിഎഫും റെയില്‍വേ പോലിസും നടത്തിയ അന്വേഷണത്തില്‍ പ്രതികളായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളെ പിടികൂടി. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു.