പരിയാരത്ത് ടിപ്പര്‍ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Update: 2021-03-19 09:33 GMT

 


പരിയാരം: വായാട് സിമന്റ് കട്ട കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ലോറിയിലെ ക്ലീനര്‍ അസം സ്വദേശി ഇനാമല്‍ ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9ഓടെയാണ് സഭവം. ഡ്രൈവര്‍ മുഹാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. തളിപ്പറമ്പ് ഫയര്‍ഫോഴ്‌സും പരിയാരം പോലിസും സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tipper lorry overturned in Pariyaram; cleaner killed

Tags:    

Similar News