തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

Update: 2025-05-03 14:11 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാര്‍ സ്വദേശികളായ ആസിഫ്, സാഹബൂല്‍ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 26നാണ് കണ്ണൂര്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്.

ഏപ്രില്‍ 26ന് രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശ്ശേരിയിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു 32കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. നിലവില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.