മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി കലക്ടറേറ്റിനു മുന്നില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

Update: 2022-06-08 12:43 GMT

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലിസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി കലക്ടറേറ്റിനു മുന്നില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീര്‍ നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി സി നസീര്‍, അല്‍ത്താഫ് മാങ്ങാടന്‍, അലി മംഗര, തസ്ലീം ചേറ്റംകുന്ന്, ഷംസീര്‍ മയ്യില്‍, നൗഷാദ് പുതുക്കണ്ടം, ജിയാസ് വെള്ളൂര്‍, അഷ്‌ക്കര്‍ കണ്ണാടിപ്പറമ്പ്, സി.എം. ഇസ്സുദ്ദീന്‍, റഷീദ് തലായി നേതൃത്വം നല്‍കി.

പ്രവര്‍ത്തകര്‍ക്ക് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷംസീര്‍ മയ്യില്‍, അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌കര്‍ കണ്ണാടി പറമ്പ്, ഇര്‍ഷാദ് പള്ളിപ്രം, സഫ്‌വാന്‍ പാപ്പിനിശേരി എന്നിവര്‍ക്ക് പരിക്കേറ്റു.

Tags: