ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല'; കണ്ണൂരില്‍ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

Update: 2025-05-15 08:31 GMT

ശ്രീകണ്ഠപുരം : കണ്ണൂര്‍ മലപ്പട്ടത്ത് കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പദയാത്ര. ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല എന്ന പ്രകോപന മുദ്രാവാക്യം മുഴക്കിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം. രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന പദയാത്രയുടെ മറവില്‍ മുദ്രാവാക്യം വിളിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മറ്റി ഓഫീസും ആക്രമിച്ചു.കഴിഞ്ഞ ദിവസമാണ് സംഭവം.

ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നും അത് തേച്ചുമിനുക്കിയെടുത്താല്‍ ഡിവൈഎഫ്‌ഐക്കാര്‍ പിന്നെ കാണില്ല എന്നും യൂത്ത് കോണ്‍ഗ്രസ് കൊലവിളി മുഴക്കുന്നുണ്ട്.

ഇടുക്കി എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രനെ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് അക്രമികളാണ് 2022 ജനുവരിയില്‍ കൊലപ്പെടുത്തിയത്.