കേളകം: അടക്കാത്തോട്ടില്‍ ഇന്നലെ രാത്രിയിലുണ്ടായ ചുഴലിക്കാറ്റില്‍ വീടും ക്രിഷിയിടവും തകര്‍ന്നു. അടക്കാത്തോട്ടിലെ വെള്ളാറയില്‍ ഇസ്മായിലിന്റെ വീടാണ് തകര്‍ന്ന് വീണത്.റബ്ബര്‍ മരങ്ങളും കമുകും മറ്റും വീടിന്റെ മുകളിലേക്ക് കടപുഴകി വീണാണ് നാശം സംഭവിച്ചത്.
ശക്തമായ മഴയും കാറ്റും വീശിയടിക്കുംമ്പോള്‍ ഇസ്മായിലും കുടുംബവും വീട്ടിലുണ്ടായിരുന്നു. കാറ്റിന്റെ ശക്തികൂടിയപ്പോള്‍ ഇസ്മായിലും കുടുംബവും മുന്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്ത റൂമിലേക്ക് മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഏക വരുമാന മാര്‍ഗ്ഗമായിരുന്ന 150ലധികം റബ്ബര്‍ മരങ്ങളും കമുകും തേക്കുംചുഴലിക്കാറ്റില്‍കടപുഴകി. ഇംബിക്കാട്ടില്‍ അപ്പച്ചന്‍ കുട്ടി, പാട്ടപ്പറംബില്‍ ജോസ്, തിരുമനശേരി ജോയ്, ചാക്കോ മേലേക്കുറ്റ് എന്നിവരുടെ റബ്ബര്‍ മരങ്ങളും നശിച്ചു. ഇയ്യാലില്‍ വര്‍ഗീസ് ജോസഫ്, കാവുങ്കല്‍ ബഷീര്‍ എന്നിവരുടെ വീടിനു മുകളിലും മരം വീണു കേടുപാടു പറ്റിയിട്ടുണ്ട്.
കേളകം വില്ലേജ് ഓഫിസര്‍ രാധ, പഞ്ചായത്ത് സെക്രട്ടറി, വിനോദ്, കേളകംപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍, എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് പി എസ്, സെക്രട്ടറി ഷരീഫ് കൊച്ചു പറംബില്‍പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെമീര്‍ മുരിങ്ങോടി, സെക്രട്ടറി ഷിഹാബ് പേരാവൂര്‍, സിപിഎം പേരാവൂര്‍ ഏരിയ സെക്രട്ടറി രാജന്‍, വി ജി പദ്മനാഭന്‍ എന്നിവര്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു.
