ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
കണ്ണൂര്‍: വളപട്ടണത്ത് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ കൊല്ലറത്തിക്കല്‍ സ്വദേശി നിഹാല്‍ (16) ആണ് മരിച്ചത്. കഴിഞ്ഞ എട്ടാം തിയ്യതി കണ്ണൂര്‍ വളപട്ടണം റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കുട്ടി കയറുകയായിരുന്നു.ഈ സമയത്താണ് വൈദ്യൂതി ലൈനില്‍ തട്ടി ഷോക്കേറ്റ് ശരീരമാസകലം പൊള്ളലേറ്റത്.
പിതാവ്: നൗഷാദ് (ഇലക്ട്രീഷ്യന്‍, ദാറുല്‍ ഹസനാത്ത്). മാതാവ്: നസീമ(കൊല്ല റത്തിക്കല്‍). സഹോദരങ്ങള്‍: നിമ, നബ. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് കമ്പില്‍ മൈതാനിപ്പള്ളി ഖബര്‍സ്ഥാനില്‍.