കോണ്‍ഗ്രസ് ആക്രമണത്തിനെതിരേ എസ് ഡിപിഐ പ്രതിഷേധ പ്രകടനം

Update: 2021-03-23 06:05 GMT

കണ്ണൂര്‍: എസ് ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരേ നടാല്‍ വായനശാലയ്ക്ക് സമീപം നടന്ന കോണ്‍ഗ്രസ് ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നടാല്‍ ടൗണില്‍ പ്രകടനം നടത്തി. ആര്‍എസ്എസ്സിന്റെ ബി ടീമായി പ്രവര്‍ത്തിക്കാനാണ് ഇവിടെയുള്ള കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുന്നതെങ്കില്‍ ഖദറിനുള്ളിലെ കാവിധാരികളെ നിലയ്ക്കുനിര്‍ത്താന്‍ എസ്ഡിപിഐക്ക് നന്നാറിയാമെന്ന് കണ്ണൂര്‍ മണ്ഡലം സെക്രട്ടറി മഹ്ഷൂക്ക് കിഴുന്ന പറഞ്ഞു. ആര്‍എസ്എസ്സിനെ ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കാന്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് എസ്ഡിപിഐ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: