റോഡ് വികസനം: മമ്പറം പള്ളി പൊളിക്കുന്നതിനെതിരേ പ്രതിഷേധ സംഗമം

Update: 2022-11-14 05:23 GMT

കൂത്തുപറമ്പ്: റോഡ് വികസനത്തിന്റെ പേരില്‍ മമ്പറം പള്ളി പൊളിച്ചുമാറ്റുന്നതിനെതിരേ മമ്പറം പള്ളി മദ്രസ-സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മമ്പറം ടൗണില്‍ പ്രതിഷേധ സംഗമം നടത്തി. മുസ്തഫ ലത്വീഫി തൊടീക്കളം ഉദ്ഘാടനം ചെയ്തു. പള്ളി പൊളിച്ചുമാറ്റാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 135 വര്‍ഷം പഴക്കമുള്ളതും മമ്പറത്തെ നാല് സ്‌കൂളുകളിലെയും കോളജുകളിലേയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ദൂരപ്രദേശങ്ങളില്‍നിന്ന് വന്ന് വ്യാപാരം നടത്തുന്നവര്‍ക്കും അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്ക് പോയി വരുന്ന രോഗികള്‍ക്കടക്കം പ്രാര്‍ത്ഥിക്കാനുള്ള ഏക ആശ്രയമാണ് മമ്പറം പള്ളി. ഇത് വികസനത്തിനെതിരായ പ്രതിഷേധമല്ലെന്നും അദ്ദേഹം പറഞ്ഞു. കെ പി മുഹമ്മദ് ഹാജി ഓടക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് ഹനീഫ് ഹുദവി കാസര്‍ഗോഡ് മുഖ്യപ്രഭാഷണം നടത്തി. എന്‍ പി താഹിര്‍ ഹാജി, ഹസയ്‌നാര്‍, നിസാര്‍ മമ്പറം, സി വി റഫീഖ്, അസ്സുട്ടി ഹാജി, പാലക്കാടന്‍സ് ടി പി ശമീര്‍ സംസാരിച്ചു.

Tags: