മട്ടന്നൂര്‍: നവീകരിച്ച മട്ടന്നൂര്‍ പ്രസ് ഫോറം ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 7 ന് വൈകിട്ട് 4.30 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകരായ നാസര്‍ മട്ടന്നൂര്‍, രാഗേഷ് കായലൂര്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ നിര്‍വഹിക്കും.മട്ടന്നൂരിലെ ജനകീയ ഡോക്ടര്‍ കെ ടി ശ്രീധരനെ കൂത്തുപറമ്പ് എസിപി കെ വി പ്രമോദന്‍ ആദരിക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ചടങ്ങില്‍ അനുമോദിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസ് ഫോറം പ്രസിഡന്റ് ഒ.കെ. പ്രസാദ്, സെക്രട്ടറി ജിജേഷ് ചാവശേരി, ട്രഷറര്‍ കെ.കെ. ഉസ്മാന്‍, കെ.പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.