തലശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥി കുളത്തില്‍മുങ്ങി മരിച്ചു

Update: 2019-07-19 12:56 GMT

തലശ്ശേരി: ചിറക്കര കണ്ണോത്തുപള്ളിയിലെ കുളത്തില്‍ മുങ്ങി പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. മോറക്കുന്ന് മോറാല്‍കാവിനടുത്ത സിനോസില്‍ ബദറുള്‍ അദ്‌നാന്‍ (17) ആണ് മരിച്ചത്. ചിറക്കര വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

പള്ളിക്കുളത്തില്‍ വെള്ളിയാഴ്ച പകല്‍ രണ്ടുമണിയോടെയാണ് അപകടം. കുളിക്കാനെത്തിയതായിരുന്നു. കുവൈത്തില്‍ ജോലിചെയ്യുന്ന അസ്‌ലം മനത്താനത്ത് - സീനത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തന്‍സീര്‍, സഫിയ. മൃതദേഹം ജനറല്‍ആശുപത്രി മോര്‍ച്ചറിയില്‍.

Tags: