നവീകരിച്ച പെരുമ്പ ട്രാഫിക് ജങ്ഷന്‍ നാടിന് സമര്‍പ്പിച്ചു

Update: 2020-11-02 15:28 GMT

പയ്യന്നൂര്‍: നവീകരിച്ച പെരുമ്പ ട്രാഫിക് ജങ്ഷന്‍ സി കൃഷ്ണന്‍ എംഎല്‍എ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. പെരുമ്പ ജങ്ഷനില്‍ വളരെ ഇടുങ്ങിയ ട്രാഫിക് സര്‍ക്കിളാണുണ്ടായിരുന്നത്. അതിനാല്‍, ദേശീയ പാതയ്ക്കു സമീപമുള്ള പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടി വികസനത്തിനായി പൊളിച്ച മാറ്റാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നു 98 ലക്ഷം രൂപ ചെലവഴിച്ച് വീതികൂട്ടി പെരുമ്പ ജങ്ഷന്‍ നവീകരിച്ചത്. നഗരസഭാധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ കെ പി ജ്യോതി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി വി കുഞ്ഞപ്പന്‍, പി പി ലീല, കൗണ്‍സലര്‍മാരായ പവിത്രന്‍ കണ്ടോത്ത്, പി വി ദാസന്‍, പൊതുമരാമത്ത് വകുപ്പ് ദേശീയ പാതവിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീജിത്ത്, അസി. എന്‍ജിനീയര്‍ വിപിന്‍ സംബന്ധിച്ചു.

Perumba traffic junction opened




Tags: