ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: സിപിഎം മുന്‍ നേതാവിന്റെ ജാമ്യഹരജി തള്ളി

Update: 2019-07-10 18:22 GMT

തലശ്ശേരി: ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയുടെ ജാമ്യഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി. സിപിഎം മുന്‍ നേതാവ് ചിറക്കര ആലക്കാടന്‍ ഹൗസില്‍ കെ കെ ബിജുവി (34)ന്റെ ഹരജിയാണ് കോടതി തള്ളിയത്. ഇയാള്‍ നേരത്തെ നല്‍കിയ മുന്‍കൂര്‍ ജ്യാമഹരജിയും തള്ളിയിരുന്നു. തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് ഏജന്റായിരുന്ന കെ കെ ബിജു പെന്‍ഷന്‍ വിതരണത്തിനായി ഏല്‍പ്പിച്ച ആറു ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്കു നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ബിജുവിനെ കോടതി റിമാന്‍ഡ് ചെയ്തത്. തലശ്ശേരി പോലിസ് കേസെടുത്തതിനെ തുടര്‍ന്ന് സിപിഎം ബിജുവിനെ പുറത്താക്കിയിരുന്നു. 

Tags: