മാക്കൂട്ടം ചുരം പാത: ആര്‍ടിപിസിആര്‍ നിബന്ധന ഉടന്‍ എടുത്തുകളയണമെന്ന് എസ്ഡിപിഐ

Update: 2021-11-26 16:33 GMT

കണ്ണൂര്‍: കേരള- കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരം പാതയിലൂടെ ആര്‍ടിപിസിആര്‍ ഇല്ലാതെ യാത്രചെയ്യാന്‍ സാധ്യമല്ലെന്ന കര്‍ണാടക നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഡിസംബര്‍ 8 വരെ നീട്ടിയ നടപടി ഉടന്‍ റദ്ദാക്കണമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് രാജ്യത്ത് എവിടെയും സഞ്ചരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ വേണമെന്ന കര്‍ണാടക അധികൃതരുടെ നിലപാട് കാരണം നിരവധി കച്ചവടക്കാരും കര്‍ഷകരും മറ്റുമടങ്ങുന്ന യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. നവംബര്‍ 24 വരെ ഉണ്ടായിരുന്ന നിയന്ത്രണം ഡിസംബര്‍ എട്ടുവരെ നീട്ടിയ നടപടി റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനകീയ സമരവുമായി രംഗത്തുവരുമെന്ന് ജില്ലാ സെക്രട്ടറി എ പി മുസ്തഫ ആവശ്യപ്പെട്ടു.

Tags: