മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധം

ഡിസിസി ഓഫിസില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ നഗരം ചുറ്റി കാള്‍ടെക്‌സില്‍ വച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയായിരുന്നു.

Update: 2022-06-07 14:31 GMT

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഡിസിസി ഓഫിസില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ നഗരം ചുറ്റി കാള്‍ടെക്‌സില്‍ വച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയായിരുന്നു.

മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കടത്ത് വിജയനായി മാറിയെന്നും രാജ്യത്തേയും ജനങ്ങളെയും വഞ്ചിച്ച പിണറായി ഒരു നിമിഷം പോലും വൈകാതെ രാജിവെക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

കെഎസ്‌യു നേതാക്കളായ ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, അശ്വിന്‍ മതുക്കോത്ത്, ഹരികൃഷ്ണന്‍ പാളാട്, ആഷിത് അശോകന്‍, അഡ്വ. സി കെ അബ്ദുല്‍ വാജിദ്, അലേഖ് കാടാച്ചിറ, രാഗേഷ് ബാലന്‍, മുഹമ്മദ് റിസ്വാന്‍ തുടങ്ങിയവര്‍ പ്രതിഷേധതിന് നേതൃത്വം നല്‍കി.

Tags:    

Similar News