കണ്ണൂരില്‍ 462 പേര്‍ക്ക് കൂടി കൊവിഡ്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2020-10-18 12:50 GMT

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 462 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 19915 ആയി. ഇവരില്‍ 537 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 13842 ആയി. 80 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5432 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 4750 പേര്‍ വീടുകളിലും ബാക്കി 682 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.




Tags: