കണ്ണൂര്‍ ജില്ലയില്‍ 497 പേര്‍ക്ക് കൊവിഡ്; പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

Update: 2020-10-23 16:45 GMT
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 497 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 458 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.


കണ്ടെയ്ന്‍മെന്റ് സോണുകള്‍

ആലക്കോട് 1, ആന്തൂര്‍ നഗരസഭ 5, അഴീക്കോട് 6, 8, 16, 17, ചപ്പാരപ്പടവ് 15, ചെറുകുന്ന് 11, എരഞ്ഞോളി 11, ഏഴോം 3, കടമ്പൂര്‍ 1, കാങ്കോല്‍ ആലപ്പടമ്പ 4, 8, കരിവെള്ളൂര്‍ പെരളം 7, കൊളച്ചേരി 5, 6, കൂടാളി 9, 13, കൊട്ടിയൂര്‍ 5, 10, കൂത്തുപറമ്പ് നഗരസഭ 5, 12, കുറ്റിയാട്ടൂര്‍ 14, മാടായി 13, മാലൂര്‍ 9, 10, 14, മാങ്ങാട്ടിടം 6, മട്ടന്നൂര്‍ നഗരസഭ 15, 20, 34, മയ്യില്‍ 10, മുണ്ടേരി 10, പാനൂര്‍ നഗരസഭ 13, പരിയാരം 3, ശ്രീകണ്ഠപുരം നഗരസഭ 2, 27, തില്ലങ്കേരി 1, 11, വളപട്ടണം 9, വേങ്ങാട് 5.