അഭിമാന ബോധമുണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണം: കെ സുധാകരന്‍ എംപി

Update: 2020-07-13 09:18 GMT

കണ്ണൂര്‍: അഭിമാന ബോധമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും പത്തുകൊല്ലം മുമ്പായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം തന്നെ രാജിവെപ്പിച്ചേനെയെന്നും കെ സുധാകരന്‍ എംപി. സിപിഎം നേതൃത്വം കഴിവ് കെട്ടവരായി മാറിയിരിക്കുകയാണ്. സോളാര്‍ കേസ് കൊണ്ട് നാടിന് ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. സാളാറില്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച പിണറായി, സ്വപ്നയെ എവിടെയൊക്കെ കൊണ്ടുനടന്നു. മുഖ്യമന്ത്രിക്കു മുന്നിലും പിന്നിലും വശങ്ങളിലും ഒക്കെ സ്വപ്ന നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നു. എന്നിട്ടും സ്വപ്നയയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ല. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കും.

    പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്നയ്ക്ക് ജോലി കൊടുത്തതിലൂടെ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പഴയ എസ്എഫ്‌ഐക്കാരനാണ്. അദ്ദേഹം കെഎസ്ഇബി ചെയര്‍മാനായപ്പോഴാണ് എസ്എന്‍സി ലാവ്‌ലിന്‍ കരാറിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടത്. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ എത്ര മന്ത്രിമാര്‍ പിണറായിയെ പിന്തുണക്കുന്നുണ്ടെന്ന് വ്യക്തമാക്കണം. ഇടതു ഭരണത്തെ തിരുത്തിച്ച നേതാക്കളുടെ പ്രേതങ്ങളാണ് ഇന്നത്തെ സിപിഐ നേതാക്കള്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ നാടുവിടാന്‍ കേരള ഡിജിപിയാണ് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

If there is a sense of pride, Pinarayi should resign: K Sudhakaran MP




Tags:    

Similar News