കണ്ണവത്ത് ശക്തമായ മഴയില്‍ വീട് തകര്‍ന്നു

Update: 2021-10-18 08:50 GMT

കണ്ണൂര്‍: കണ്ണവത്ത് ശക്തമായ മഴയെത്തുടര്‍ന്ന് വീട് തകര്‍ന്നു. കണ്ണവം കോളനി ഖാദി ബോര്‍ഡിന് സമീപത്തെ ടി വസന്തയുടെ വീടാണ് തകര്‍ന്നത്. വീടിനുള്ളിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു.

ചുവരുകള്‍ക്കും കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ഇവിടെ കനത്ത മഴ പെയ്തിരുന്നു. അപകടം നടക്കുമ്പോള്‍ വസന്തയും രണ്ട് മക്കളും ഉള്‍പ്പെടെ ആറ് പേര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഇവര്‍ പുറത്തേക്കോടിയതിനാലാണ് വന്‍ ദുരന്തമൊഴിവായത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. പഞ്ചായത്ത്, റവന്യൂ അധികൃതരും കണ്ണവം പോലിസും വീട് സന്ദര്‍ശിച്ചു.

Tags: