മട്ടന്നൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ കാര്‍ഡ് വിതരണം നടത്തി

Update: 2025-08-20 17:12 GMT

മട്ടന്നൂര്‍ : മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. മട്ടന്നൂര്‍ പ്രസ് ഫോറം ഹാളില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി ഏരിയാ മാനേജര്‍ റോഹന്‍ റോയി കെ പി അനില്‍കുമാറിന്? ഹെല്‍ത്ത് കാര്‍ഡ് കൈമാറി ഉദ്ഘാടനം ചെയ്തു. ജിജേഷ് ചാവശ്ശേരി അധ്യക്ഷനായി. പിആര്‍ഒ സജി ജേക്കബ് സംസാരിച്ചു. കെ കെ ഉസ്മാന്‍ സ്വാഗതവും പി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.