എസ് ഡിപി ഐ സ്ഥാപകദിനാചരണം; എളയാവൂര്‍ സി എച്ച് സെന്റര്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

Update: 2024-06-22 06:58 GMT

കണ്ണൂര്‍: ജനകീയ രാക്ഷ്ട്രീയത്തിന്റെ 15 വര്‍ഷം എന്ന പ്രമേയത്തില്‍ എസ് ഡിപി ഐ സ്ഥാപകദിനാചരണ ഭാഗമായി എളയാവൂര്‍ സി എച്ച് സെന്റര്‍, എളയാവൂര്‍ പാലിയേറ്റീവ് കെയര്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. എസ്ഡിപി ഐ വാരംം, വട്ടപ്പോയില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ സംയുക്തമായാണ് ഭക്ഷണവിതരണം നടത്തിയത്. എസ് ഡിപി ഐ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീക് സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ സിഎച്ച് അഷ്‌റഫിന് ഭക്ഷണം കൈമാറി. വാരം ബ്രാഞ്ച് പ്രസിഡന്റ് വി മുഹമ്മദ് അലി, സെക്രട്ടറി നസില്‍ വാരം, വട്ടപ്പോയില്‍ ബ്രാഞ്ച് പ്രസിഡന്റ് ഹംസ വട്ടപ്പോയില്‍, മിദ്‌ലാജ്, റഫീഹ്, സമ്മില്‍, സിനാന്‍, ഫര്‍ഹദ്, അജ്മല്‍, ശറഫുദ്ധീന്‍ വാരം കടവ്, ഷിയാസ് പങ്കെടുത്തു.

Tags: