സിപിഎം ജില്ലാ സെക്രട്ടറിയുമായി പരീക്ഷാ കണ്‍ട്രോളറുടെ കൂടിക്കാഴ്ച; ഗവര്‍ണര്‍ക്ക് പരാതി നല്‍കി കെഎസ്‌യു

Update: 2022-04-27 12:57 GMT

കണ്ണൂര്‍: സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ പി ജെ വിന്‍സെന്റ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ പോയി പാര്‍ട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

സര്‍വകലാശാലയില്‍ പാര്‍ട്ടി ഭരണമാണ് നടക്കുന്നത്. തീരുമാനങ്ങളെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ്. ഇത് സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും കണ്‍ട്രോളറുടെ നടപടി ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കെഎസ്‌യു പരാതി നല്‍കിയത്.

Tags: