പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം: ഓട്ടോ ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി

ഓട്ടോറിക്ഷ പാര്‍ക്കിങ് നമ്പര്‍ പ്രശ്‌നത്തെ ചൊല്ലി യത്തീംഖാനക്ക് സമീപം താമസിക്കുന്ന വി എം മുഹമ്മദും ഒറ്റപ്പാല നഗറിലെ നാസറും തമ്മിലാണ് കൈയ്യാങ്കളി ഉണ്ടായത്.

Update: 2021-12-23 16:06 GMT
തളിപ്പറമ്പ്: പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി.

ഇന്ന് രാവിലെ 11 മണിയോടെ തളിപ്പറമ്പ് മന്നയിലാണ് സംഭവം. ഓട്ടോറിക്ഷ പാര്‍ക്കിങ് നമ്പര്‍ പ്രശ്‌നത്തെ ചൊല്ലി യത്തീംഖാനക്ക് സമീപം താമസിക്കുന്ന വി എം മുഹമ്മദും ഒറ്റപ്പാല നഗറിലെ നാസറും തമ്മിലാണ് കൈയ്യാങ്കളി ഉണ്ടായത്.




Tags:    

Similar News